മുണ്ടയ്ക്കല്‍ സുബ്രഹ്മണ്യന്‍ അഥവാ സുബ്രന്‍ !

മുണ്ടയ്ക്കല്‍ ഫാമിലി കൊടകര പുലിപ്പാറകുന്നു പ്രദേശങ്ങളില്‍ വളരെ പേര് കേട്ട ഒന്നായിരുന്നു. പ്രശസ്തിയാര്‍ജിച്ച തല്ലുകാരെയും  രാഷ്ട്രീയ സാംസ്കാരിക നായകന്മാരെയും സമ്മാനിച്ച ഒരു മഹത് കുടുംബം.

സത്യത്തില്‍ മുണ്ടയ്ക്കലില്‍  സുബ്രഹ്മണ്യനെക്കാള്‍ മുന്പ് ഞാന്‍ പരിചയപ്പെടുന്നത് സതാനന്ദനെ ആയിരുന്നു, അതും സ്കൂളില്‍ വച്ചു. സതാനന്ദന്‍ എസെഫൈയുടെ ഗംഭീര നേതാവാണ്‌ അന്ന്. പിന്നെ കേരളവര്‍മ കോളേജില്‍ ചെന്നപ്പോള്‍ പിന്നെ പറയാനുണ്ടോ, എസെഫൈ ഭരിക്കുന്ന സ്ഥലം, അസോസിയേഷന്‍ പോലും വേറെ ആര്‍ക്കും കിട്ടാത്ത ഇടം. അവിടെ അവന്‍ പുലിയായിരുന്നു.

(സ്കൂളില്‍ വെച്ചു ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട് എന്നാലും കേരളവര്‍മയില്‍ എന്നെ കണ്ടാല്‍ സതാനന്ദന്‍ ഒരു 'വെറും' ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ കാരണം അപ്പോഴേക്കും ഞാന്‍ ഹിന്ദു തീവ്രവാദി ആയി മാറിയിരുന്നല്ലോ !)

ആ കൂട്ടത്തില്‍ തന്നെയാണ് ഞാന്‍ മുണ്ടക്കല്‍ ഷൈനെയും കാണുന്നത്, പക്ഷെ പുള്ളിക്കാരന്‍എതിര്‍ ചേരിയില്‍ ആണെന്ന് മാത്രം, കേയെസ്യു. എന്നും ബസ്സിലുള്ള യാത്ര കൊണ്ട് പരസ്പരം കണ്ടാല്‍ മനസ്സിലാക്കാം എന്ന നിലയില്‍ എത്തിയിരുന്നു. പക്ഷെ അവനെ ഇടിച്ചു കയറി പരിചയപ്പെട്ടത്‌ വേറൊരു കാര്യത്തിനായിരുന്നു.

ഇവന്‍റെ ഒരു ബന്ധു, പേര് 'ഹാപ്പി', അതും മുണ്ടയ്ക്കലേ പ്രൊഡക്ട് തന്നെ ആയിരുന്നു എന്നാണ് ഓര്‍മ, അവളും ഈ കോളേജില്‍ തന്നെ, ആ മുതലിനെ ഞാന്‍ സ്കൂളില്‍ നിന്നെ നോട്ടം ഇട്ടതായിരുന്നു, അതിനെ ഒന്ന് വളക്കാനും പറ്റിയാല്‍ ഒന്ന് തിരിക്കാനും ഒക്കെ ആണ് ശരിക്കും ഇവനെ ചാടി പിടിക്കുന്നത്‌.

രണ്ടു പ്രാവശ്യം ഇവന്‍റെ കൂടെ കെട്ടി മറയുന്നത് കണ്ടത് കൊണ്ടായിരിക്കണം നമുക്കും ഒരു എന്‍ട്രി കിട്ടി. ശേഷം ചിന്ത്യം !

അപ്പൊ പറഞ്ഞു വന്നത് ഈ മുണ്ടയ്ക്കന്‍മാരെ ഒക്കെ പരിചയപെട്ടു കഴിഞ്ഞു ആണ് ഞാന്‍ സുബ്രഹ്മണ്യനെ കാണുന്നത്, അത് സീറോ ബോയ്സിലെക്കുള്ള എന്‍റെ യാത്രയില്‍ വെച്ചായിരുന്നു.

അറിയാത്തവര്‍ക്ക് വേണ്ടി സീറോബോയ്സിനെ പറ്റി ഒരാമുഖം: സ്ഥിരമായി വെള്ളമടിച്ചും തല്ലുണ്ടാക്കിയും നടക്കുന്ന ഒരു കൂട്ടം തലതിരിഞ്ഞവന്മാരുടെ  ഒരു 'കൂട്ടായ്മ' ഏതെങ്കിലും പേരിട്ടു വേറൊരു നാട്ടിലും നടത്തിക്കൊണ്ടു പോകുന്നുണ്ടാവും എന്ന് കരുതുന്നില്ല. എന്നാല്‍ കൊടകര അതും താങ്ങി !

മടങ്ങി വരാം: അന്ന് സ്റ്റാന്‍ലി, സുബ്രന്‍, തൊരപ്പന്‍ ജോയി, ചാനല്‍ പ്രദീപ്‌ ഇവരൊക്കെ ഒരു ഗ്യാംഗ് ആയിരുന്നു, ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് !, അരവി, എട്ടുകാലി പ്രദീപ്‌, ഞാന്‍, സുറായി ബെന്നി ഇവരൊക്കെ വന്നു പോകുന്നവരും. അതുകൊണ്ട് അംഗങ്ങള്‍ അത്രയേ ഉള്ളു എന്ന് കരുതരുത്, അതങ്ങിനെ കിടക്കുകയാണ് കാണ്ടം കാണ്ടം ആയി.

ആദ്യമായി ഞാന്‍ കാണുമ്പോള്‍ സുബ്രഹ്മണ്യന്‍ ടൌണിലേക്ക് പതിയെ നടന്നു വരുകയായിരുന്നു. സംഭവം ഏകദേശം നാലടിയോളം വരുന്ന ഒരു കുട്ടി സ്രാങ്ക് ! മടക്കി കുത്തിയിട്ടും മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ട്. കയ്യ് പുറകില്‍ കെട്ടിയിരിക്കുന്നു എന്ന് മാത്രമല്ല ചറ പറാന്നു 'ചുവടുകള്‍' വച്ചു കൊണ്ടുള്ള നടപ്പ്.

ഞാനും സൂറായിയും സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു. അന്ന് പ്രിഡിഗ്രീ 'കഴിച്ചു' നില്‍ക്കുന്നു, അതായത് കയ്യിലിരിപ്പ് കൊണ്ട് ഒരു വിഷയം 'കാണാതെ' പോയിട്ട് പിന്നെയും എഴുതി റിസള്‍ട്ട് വെയിറ്റ് ചെയ്തു നില്‍ക്കുന്നു എന്നര്‍ത്ഥം.

സൂറായി എന്നെ പരിചയപ്പെടുത്തുന്നു

'ഇത് സൂര്യന്‍' എന്നിട്ട് എന്നോടൊരു ചോദ്യം 'നീ അറിയില്ലേ സുബ്രഹ്മണ്യനെ ?'

'മനസ്സിലായി, പക്ഷെ പരിചയപ്പെട്ടിട്ടില്ല ഇതുവരെ' എന്ന് ഞാന്‍.

'ആ അത് ശരി, നമ്മള് തമ്മില്‍ ഇത് വരെ പരിചയപ്പെട്ടിട്ടില്ല അല്ലേ ?' സുബ്രന്‍

'ഇല്ല'

'എന്നാ അതിന്‍റെ പേരില്‍ നമുക്ക് രണ്ടെണ്ണം അടിച്ചാലോ ?'

'വേണം അതെന്തായാലും വേണം' സൂറായി !

നേരെ ബാറിലേക്ക്... അവിടെ നിന്നും എക്കാലത്തെയും നല്ല സുഹൃത്ബന്ധത്തിലേക്കും !

പിന്നെ എത്ര എത്ര രാത്രികള്‍, ബാറുകള്‍, വാളുകള്‍, തല്ലുകള്‍ !

സുബ്രനില്‍ എനിക്കേറ്റവും ഇഷ്ടം അവന്‍റെ ഒടുക്കത്തെ നര്‍മബോധം ആയിരുന്നു. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ വിറ്റടി !

അവന്‍ പറയുന്നത് സാക്ഷാല്‍ ചാത്തന്സ്വാമി, ന്ച്ചാല്‍ വീകെയെന്‍, സ്റ്റാണ്ടേര്‍ഡ് ആണെന്നോ എല്ലാവരും ചിരിക്കുമെന്നോ, ഓര്‍ത്തു വെക്കുമെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷെ ഒരു പത്ത് വര്‍ഷം കഴിഞ്ഞും അവന്‍റെ കൂടെയുള്ള ഒരു മാതിരിപ്പെട്ട ഇല്ലാ സംഭവങ്ങളും ഞാന്‍ ഓര്‍ക്കുന്നുണ്ട്.   

'എനിക്കുള്ള മുറുക്കാനില്‍ വെള്ളം കുറച്ചു ഒഴിച്ചാല്‍ മതി, തുപ്പി തുപ്പി വശക്കേടായി' എന്ന് മുറുക്കാന്‍ കൃഷ്ണേട്ടനോട് പരാതി പറഞ്ഞതും, നേരം പോകുന്നില്ല, ഭയങ്കരമായി ബോറടിക്കുന്നു എന്ന് പറഞ്ഞ സൂറായിയോട് 'വയറിളക്കാനുള്ള മരുന്ന് കഴിച്ചാല്‍ മതി, നല്ല നേരമ്പോക്ക് ആയിരിക്കും' എന്ന് ഉപദേശിച്ചതും പോലുള്ള ചെറിയ ഇന്‍സ്റ്റന്റ് 'പെടകള്‍' എനിക്കെന്നും ഇഷ്ടമായിരുന്നു.

അടിക്കാന്‍ പോകുന്നത് സൂപ്പര്‍ ഷോട്ട് ആണെന്ന് അറിയാമെങ്കിലും ആ ഭാവം വരാതെ സംഭവം ഡെലിവര്‍ ചെയ്യാനുള്ള അവന്‍റെ കഴിവ് അനിതരസാധാരണമായിരുന്നു.

ഇവനും സ്റ്റാന്‍ലിയും ഒരു പെര്‍ഫെക്റ്റ്‌ കോമ്പിനേഷന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്ത്തിയെ അല്ല.

ഇവര് തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം.... (ഞാന്‍ ഇതില്‍ ഒരു കേള്‍വിക്കാരന്‍ മാത്രം)

'ഇന്നലെ ഒരു കാസെറ്റ് കണ്ടു, ഒരു ഗര്‍ഭിണീനെ രണ്ടു പേര് കൂടി .... ഹൌ തകര്‍ത്തു' സ്റ്റാന്‍ലി.

'പരിപാടി കഴിഞ്ഞു അപ്പൊത്തന്നെ ഗര്‍ഭിണി ആവുന്നത് നീ ശരിക്കും കണ്ടാ ?' സുബ്രന്‍റെ ചോദ്യം !

'അതല്ലെടാ നേരത്തെ ഗര്‍ഭിണി ആയിരുന്നു' സ്റ്റാന്‍ലി.

'ഓഹോ'

'ഇതുവരെ ഒരു ഗര്‍ഭിണിയെ പരിപാടി ചെയ്യാന്‍ പറ്റിയിട്ടില്ല, ഒന്ന് നോക്കണ്ടേ സുബ്രാ അതെങ്ങിനെ ആണെന്ന് ?'

'ഞാനില്ല, ഇത് അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ക്ടാവ് അതുമ്മെ കടിക്ക്യെ മാന്ത്യെ ഒക്കെ ചെയ്‌താല്‍ പ്രശ്നമാവും !'

'ഹേയ് അങ്ങിനെ ഒന്നും ഇല്ലെടാ, പക്ഷെ എന്‍റെ ഭാര്യ ആണെങ്ങില്‍ ഗര്‍ഭിണി ആകുന്നും ഇല്ല'

'എന്നാല്‍ ഞാന്‍ ഒന്ന് ട്രൈ ചെയ്യണോ ?'

'എന്നിട്ട് പത്ത് മാസം കഴിയുമ്പോള്‍ ഒരു പോത്തും കുട്ടി അല്ലേ ? രണ്ടു മൊലേം !, അത് വേണോ ?' (ഇവനും മോശം അല്ലാ)

'വേണങ്കില്‍ മതി, നമ്മളൊരു നല്ല കാര്യം ചെയ്യാമെന്ന് കരുതിയാല്‍ നിനക്കൊന്നും ഒരു വിലയില്ലല്ലേ ?'

'സംഫാഷണം' കഴിഞ്ഞു ...

അതാണു അവര് തമ്മിലുള്ള ബന്ധം.

സെന്‍റെറില്‍ ബേക്കറി നടത്തിയിരുന്ന പോളേട്ടന്‍റെ അനിയന്‍ ജോസേട്ടന്‍റെ കല്യാണത്തലേന്നു ഞങ്ങള്‍ എല്ലാവരും അടിച്ചു പിമ്പിരി ആയി. ഞാന്‍ വാളും വെച്ചു. എന്നാല്‍ അതിനെപറ്റി സുബ്രന്‍ പറഞ്ഞത് 'പോളേട്ടന്‍റെ വീടിന്‍റെ മുന്നില്‍ സൂര്യന്‍ ഒരു ലോഡ് വളം ഇറക്കിയിട്ടുണ്ട്' എന്നായിരുന്നു.

ഞാനും കിണ്ടിയും കുറുപ്പ് സജിയും കടമ്പാട്ട് വിനുവും ഒക്കെ സ്ഥിരമായി ചീട്ടു കളിക്കാറുള്ള വേണുവേട്ടന്‍റെ വീട്ടില്‍ സുബ്രന്‍ ആദ്യമായി വരുമ്പോള്‍ ചോദിക്കുന്ന ചോദ്യം 'അല്ലെടാ ഇവിടെ ശര്‍ദ്ദിക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടല്ലോ അല്ലേ ?'എന്നാണ്.

'സ്റ്റേഷനില്‍ ഒരു കള്ളനെ പിടിച്ചിട്ടുണ്ട് എല്ലാവരും വന്നു നോക്കിയേ വല്ല മുഖ പരിചയം ഉണ്ടോ' എന്ന് പറഞ്ഞു മോഹനേട്ടന്‍,പുള്ളി പോലീസുകാരനാണ്, വന്നു വിളിക്കുമ്പോള്‍ സുബ്രഹ്മണ്യന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു, 'ഞാനില്ല ചേട്ടോ, അവടെ ചെല്ലുമ്പോള്‍ ആ പന്നിയെങ്ങാന്‍ സുബ്രഹ്മണ്യെട്ടാ എന്ന് വിളിച്ചാല്‍ പിന്നെ അതീന്നൂരാന്‍ വല്ല്യ പണിയാകും !'

വൈകിട്ട് ടൌണില്‍ എല്ലാവരും സഭ കൂടി സംസാരിച്ചിരിക്കുമ്പോള്‍ സൂറായി ഒരു കംപ്ലൈന്റ്റ്‌ പറയുന്നു.

'എന്താണെന്നറിയില്ല, രാത്രി ഉറങ്ങുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കുന്നു, എന്തോ ഒരു വലിയ സാധനം മുഖത്തേക്ക് വരുന്ന പോലെ കാണും, ചാടി എഴുന്നേല്‍ക്കുകയും ചെയ്യും, രണ്ടു മൂന്ന് ദിവസമായി ഉറങ്ങാന്‍ പറ്റുന്നില്ലെടാ'

സ്പോട്ടില്‍ തന്നെ സുബ്രന്‍റെ സൊല്യുഷന്‍...

'ഷെഡി  ഇട്ടു കിടന്നുറങ്ങിയാല്‍ മതി, എല്ലാം ശരിയാകും !'

എല്ലാവരും കൂടി രാഗത്തില്‍ (രാഗം തിയേറ്റര്‍) 'true lies' കണ്ടു വന്നിട്ട് ഓരോരുത്തരും ഓരോ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സുബ്രന്‍റെ അഭിപ്രായം 'എനിക്കിഷ്ടപ്പെട്ടത് ഇതിലെ പാട്ടുകള്‍ ആയിരുന്നു, എല്ലാം നന്നായിട്ടുണ്ട്' എന്നും, ഹിന്ദി സിനിമയില്‍ ഒരാള്‍ക്ക്‌ പൂജാ ഭട്ട് പിന്നോരാള്‍ക്ക് മമത കുല്‍കര്‍ണി, പിന്നോരാള്‍ക്ക് മാധുരി ദീക്ഷിത് അങ്ങിനെ അങ്ങിനെ ഇഷ്ടങ്ങള്‍ പറയുമ്പോള്‍ ഇവന്‍റെ അഭിപ്രായം 'എനിക്കിഷ്ടം ശില്പാ ഷെട്ടിയെ ആണ്, കാരണം നല്ല സ്വഭാവം ആണ്, പറയാതിരിക്കാന്‍ പറ്റില്ല' എന്നാണ്.

കൊടകര ഷഷ്ടിക്കു 'കക്കാലന്മാര്‍' എന്നുവെച്ചാല്‍ സിറോബോയ്സ് ഒന്നിച്ചു ചേരുന്നതിനു മുന്പ് ചെറിയ ടീമുകള്‍ ചേര്‍ന്ന് ഓരോരോ കുടി കമ്പനികള്‍ നടത്താറുണ്ട്‌. അങ്ങിനെ ഒരു ഷഷ്ടി ദിവസം സന്ധ്യക്ക്‌ ഞാനും സുബ്രനും സുവര്‍ണ മദ്യശാലയില്‍ അതായത് ഗോള്‍ഡന്‍  ബാറില്‍ സാമാന്യം നല്ല പോലെ കീറിയതിനു ശേഷം സുബ്രന്‍റെ ബന്ധു വീട്ടില്‍ പോകാന്‍ തീരുമാനിക്കുന്നു. പുള്ളിക്കാരന്‍ അവന്‍റെ ഒരു ചേട്ടനായി വരും അത് കൊണ്ട് സ്വല്പം 'മര്യാദ' അവിടെ നമ്മള്‍ കാണിക്കണം എന്നാണ് പോകുന്നതിനു മുന്‍പ് ഞങ്ങള്‍ തമ്മില്‍ ഇട്ട ഒരു ധാരണ.

അവിടെ അങ്ങേരും, ഒരു ഗള്‍ഫ്‌ പ്രവാസി, ഭാര്യയും മാത്രമുള്ള വീട്ടില്‍ ഞങ്ങള്‍ ചെല്ലുന്നു. അവര്‍ക്ക് ഞങ്ങള്‍ ഒരുമാതിരി ഫിറ്റ്‌ ആണെന്ന് തോന്നുന്നു. പിന്നെ  അങ്ങേര് ഒരു ലിറ്റര്‍ കുപ്പി 'ജോണി വാക്കര്‍' മേശപ്പുറത്തു എടുത്തു വെക്കുന്നു.

എന്നിട്ട് ഒരു ഡയലോഗ് 'നമുക്ക് ഒരു രണ്ടെണ്ണം അടിക്കണം, അല്ലേ സുബ്രഹ്മണ്യാ ?

അതായതു രണ്ടെണ്ണംആണ് അടിക്കേണ്ടത് അല്ലാതെ കണകുണാന്ന് അടിക്കാന്‍ പാടില്ല എന്ന് അര്‍ഥം !

അപ്പൊ സുബ്രന്‍ എന്ന് പറഞ്ഞ സദാചാരവാദി അടിച്ച അടി 'ഈ ഇരിക്കുന്ന മനുഷ്യന്‍, കഴിക്കുകയാണെങ്കില്‍ ഒരു കുപ്പി കഴിക്കും അല്ലെങ്കില്‍ കഴിക്കില്ല !' എന്നെ പറ്റി ആണ്. എന്ന് വെച്ചാല്‍ അടിക്കുന്നതിന്‍റെ ഉത്തരവാദിത്തം നൈസ് ആയിട്ട് ഇങ്ങോട്ട് വച്ചു.

മറ്റേ ചേട്ടന് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല !

'അതിനെന്താ നമുക്ക് അടിക്കാലോ' അല്ലാതെ ഇനിയെന്ത് ചെയ്യും !

പിന്നെ സംഭവിച്ചത് എന്തായിരിക്കും, ആ കുപ്പി കഴിഞ്ഞു പിന്നെ ഫ്രിഡ്ജില്‍ ഇരുന്ന രണ്ടു മൂന്ന് ബിയറും കഴിഞ്ഞു, ഇനി പെട്ടിയില്‍ നിന്നും എടുക്കേണ്ടി വരും എന്നായപ്പോള്‍ പാവം 'ജേഷ്ടന്‍' ഇങ്ങനെ പറയുന്നു...

'എന്നാല്‍ പിരിയല്ലേ സുബ്രാ ?'

'ആ ചേട്ടാ എന്നാല്‍ ഞങ്ങള്‍ പിന്നെ വരാം'

'അല്ലാ പായസം കഴിക്കാതെ ആണോ പോകുന്നത് ?' ചേട്ടന്‍റെ ചേച്ചി !

'പോടീ, ഇതിനു മുകളില്‍ പായസം കഴിച്ചാല്‍ പിരിയില്ലേ ?' ചേട്ടന്‍

'ഏയ്, ഇവന്‍ ഉണ്ടല്ലോ സ്മാള്‍ അടിച്ചു അതിനു പുറകെ പാല്‍  കുടിക്കുന്ന ആളാണ്‌, ചേച്ചി ധൈര്യമായി എടുത്തോ' വീണ്ടും ഒരു താങ്ങ് !

പിന്നെ മുമ്മൂന്നു ഗ്ലാസ്‌ സേമിയ പായസം കൂടി കഴിച്ചിട്ടു ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ചേട്ടന് നല്ല ഉറക്കം വരുന്നുണ്ട് !

ഇറങ്ങി ഞങ്ങള്‍ ഷഷ്ടി പറമ്പില്‍ എത്തുമ്പോള്‍ സുബ്രന്റെ ചോദ്യം 'എന്നാ രണ്ടെണ്ണം അടിക്ക്യല്ലേ ഭഗവാന്‍ ?'

'പിന്നല്ലാതെ !' ഞാന്‍

ഇയാളെ ഞാന്‍ എങ്ങനെ മറക്കണം എന്നാ നിങ്ങള്‍ പറയുന്നത് ?

ഇതെല്ലാം നമ്മളില്‍ പലരും  ഒന്നല്ലെങ്ങില്‍ വേറൊരു അവസരത്തില്‍ കേട്ടിട്ടുള്ളതോ അല്ലെങ്കില്‍ സ്വയം ഉപയോഗിച്ചിട്ടുള്ളതോ ആയിരിക്കാം പക്ഷെ അവന്‍റെ പ്രയോഗ ശൈലി ആണ് ആ സംഭവങ്ങളെ എന്‍റെ മനസ്സില്‍ എന്നെന്നും ഒളി മങ്ങാതെ നിര്‍ത്തുന്നത്.

സുബ്രഹ്മണ്യന് നല്ലത് വരട്ടെ !

Comments

  1. സൂര്യേട്ടാ,
    മുണ്ട്യ്ക്കല്‍ ചരിതം വായിച്ചു.
    അക്ഷരപിശചുക്കളെ ഒഴിവാക്കണേ..

    ReplyDelete
  2. ഇത്തിരി സ്പീഡ്‌ കൂടിപ്പോയി റ്റോംസെ !

    ഇനി കാര്യമായി ശ്രദ്ധിക്കുന്നതാണ്

    നന്ദി

    ReplyDelete
  3. ഇത് കലക്കി.. രസായിരിക്കുന്നു. സുബ്രന്‍ ആള് കൊള്ളാലോ ..
    ഈ സംഭവങ്ങള്‍ എനിക്കും എന്റെ പഴയ കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള
    അവസരമായി, നന്ദി. ഇതുപോലെ എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ പറ്റുമായിരുന്ന കൂട്ടുകാര്‍ എനിക്കും ഉണ്ടായിരുന്നു.ഇപ്പോള്‍ പല സ്ഥലത്തേക്കുമായി ചിന്നിച്ചിതറി പോയി.

    ഷാജി ഖത്തര്‍.

    ReplyDelete
  4. നേരത്തെ റ്റോംസിനോട് പറഞ്ഞതിന്‍റെ ബാക്കി ഷാജിയോടും പറയുന്നു, കുറച്ചു കൂടി സ്ലോ ആക്കാമായിരുന്നു, ഒരു സംഭവം കൂടി ആഡ് ചെയ്തു !

    ReplyDelete
  5. കമന്റ്‌ ഇടുന്നതില്‍ സ്ലോ /സ്പീഡ് എല്ലാം ഉണ്ടോ ? ഇതിന്റെ നിയമങ്ങള്‍ വലിയ പിടിയില്ല പുതിയ ആള്‍ ആണേ. പോസ്റ്റ്‌ പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍ കമന്റ്‌ ചെയാന്‍ സമയ പരിധി നിശ്ചയിചിട്ടുണ്ടോ?!!. എന്തായാലും പോസ്റ്റ്‌ ഇഷ്ട്ടപെട്ടു.ആശംസകള്‍.
    ഷാജി ഖത്തര്‍.

    ReplyDelete
  6. അക്ഷര കുഴപ്പം എന്നു ടോംസ്‌ പറഞ്ഞതു തന്നെ പിശകാണല്ലോ സൂര്യേട്ടാ

    ReplyDelete
  7. സത്യത്തില്‍ നിങ്ങളെ രണ്ടു പേരെയും അല്ല ഞാന്‍ ഉദ്ദേശിച്ചത്, എന്നെ തന്നെ ആയിരുന്നു.

    ഈ ബ്ലോഗ്‌ ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യാന്‍ എനിക്കിത്തിരി സ്പീഡ്‌ കൂടിപ്പോയി എന്നാണാപ്പറഞ്ഞതിന്റെ അര്‍ഥം സഹോദരന്മാരെ !!!

    നിങ്ങള്‍ എന്റെ പ്രിയപ്പെട്ടവര്‍, നിങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും 'കമാന്റടിക്കാം',

    ഒരു നിയമത്തിനും നിങ്ങളെ ഞാന്‍ വിട്ടു കൊടുക്കില്ല,

    കാവിലമ്മയാണെ സത്യം !

    ReplyDelete
  8. പഠിക്കാന്‍ വിട്ടപ്പോള്‍ മാവിലെറിഞ്ഞു നടന്നതിന്റെ ശിക്ഷ, അല്ലാതെ എന്ത് പറയാനാ എറക്കാടാ !

    പക്ഷെ നേരത്തെ പറഞ്ഞ അമ്മയാണേ സത്യം, ഇനി ശ്രദ്ധിക്കും, ശരിയാവാന്‍ ചിലപ്പോള്‍ ഒരഞ്ച് കൊല്ലം പിടിക്കും.

    പക്ഷെ നിങ്ങളൊക്കെ കാര്യമായി ശ്രമിച്ചാല്‍ 'ചിലപ്പോള്‍' അതിനു മുന്‍പേ ഞാന്‍ നന്നാകാനും മതി !

    എല്ലാവര്‍ക്കും നന്ദി, ഈ പരിപാടി ഒരു വിജയമാക്കാന്‍ വീണ്ടും വീണ്ടും എന്നെ സഹായിക്കുക.

    ReplyDelete
  9. സുബ്രമണ്യന്റെ നമ്പറുകൾ വായിച്ച് ചിരിച്ചു വശക്കേടായി!

    ReplyDelete
  10. സൂര്യാ.....
    ഇതു പോര! സുബ്രമണ്യനേക്കുറിച്ച്‌ ഒരുനോവലെഴുതാനുള്ള വിഷയങ്ങളുണ്ട്‌.
    തിരക്കുപിടിച്ചെഴുതി അവനെ അപമാനിച്ചതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

    പണ്ടെങ്ങോ കേട്ടത്‌..
    "ഡാ സുകുമാരാ, നിണ്റ്റെ വണ്ടിയൊന്നു തന്നേ.. അഴകം വരെ പോയിട്ടു വരാം"

    താക്കോലെടുത്തു കൊടുത്ത സുകുമാരനോട്‌ "നിണ്റ്റെ വണ്ടീമ്മെ പോവുമ്പോ ആള്‍ക്കാര്‌ ചോദിക്കില്ലേ ഗ്ളാസെന്തിയേന്ന്‌. അപ്പോ അതും വേണം".

    താല്‍പര്യമില്ലാതെ സണ്‍ഗ്ളാസ്‌ നല്‍കുന്ന സുകുമാരന്‍: "സൂക്ഷിച്ചുപയോഗിക്കണം. 'കരേരേടെ' ഗ്ളാസാ"

    സുബ്രന്‍: " നീ ഇപ്പോഴും കരക്കാരുടെ ഓസണ പരിപാടി നിര്‍ത്തീട്ടില്ല്യാലെ ചുള്ളാ"
    അതാണ്‌ സുബ്രന്‍!

    ReplyDelete
  11. സോറി, ഞാന്‍ പറഞ്ഞില്ലേ, ഇത്തിരി സ്പീഡ്‌ കൂടിപ്പോയി, ഒന്നുരണ്ടെണ്ണം കൂടി ചേര്‍ത്ത്‌ നമുക്കിവനെ ഒന്ന് പോഷിപ്പിക്കാം,

    എന്റെ കയ്യിലും ഒന്ന് രണ്ടെണ്ണം വേറെ വന്നിട്ടുണ്ട്. ഇതുപോലെ ഉള്ളത് എന്തെങ്ങിലും ഉണ്ടെങ്കില്‍ മെയിലില്‍ ഇടു.

    മേലില്‍ ഇത്തരം കാര്യങ്ങള്‍ കാര്യമായി വര്‍ക്ക്‌ഔട്ട്‌ ചെയ്തെ തട്ടു.

    ReplyDelete

Post a Comment