പീഡനം, എന്തൊരു സുഖമുള്ള വാക്ക് !

പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുമായി, ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആയാലും, ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പിന്നെ ഒരു വ്യക്തിയുടെ, പെണ്ണായാലും ആണായാലും, സമ്മതം ഇല്ലാതെ നടക്കുന്ന ലൈംഗീകബന്ധത്തിനെ  ബലാല്‍സംഗം എന്ന കുറ്റകൃത്യമായും കരുതുന്നു.

(രണ്ടു വിഭാഗത്തിലും പെണ്ണുങ്ങള്‍ പ്രതികള്‍ ആയ കേസ് ഇന്ത്യയില്‍ ഞാന്‍ കേട്ടിട്ടില്ല. പെണ്ണുങ്ങള്‍ക്ക്‌ അതിനുള്ള ധൈര്യമോ  കഴിവോ ഇല്ലാത്തത് കൊണ്ടാണ് അങ്ങിനെ എന്നോ, അങ്ങിനെയുള്ള കേസുകളില്‍ ആണുങ്ങള്‍ പരാതിപ്പെടാത്തത് കൊണ്ടാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് അതിന്റെയൊന്നും ആവശ്യം വരാറില്ല എന്നതായിരിക്കണം കാരണം !)

കാര്യത്തിലേക്ക് വീണ്ടും വരാം ! അപ്പോള്‍ ഈ പീഡനം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?  ബാലാല്‍ക്കാരമായോ പ്രലോഭനങ്ങളിലൂടെയോ നടത്തുന്ന ലൈംഗീക ബന്ധം എന്നാണു എങ്കില്‍, മുന്‍പറഞ്ഞ കുറ്റകൃത്യങ്ങളില്‍ നിന്നും വെത്യസ്തമായി എന്ത് അടിസ്ഥാന വിശേഷണങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ആണ് അതില്‍ പെടുത്തിയിട്ടുള്ളത്‌ ?

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെയോ ആണ്‍കുട്ടിയുടെയോ  ലൈംഗീകമായ ആകാംഷയെ (sexual curiosity) ചൂഷണം ചെയ്യുന്ന പ്രായപൂര്‍ത്തി ആയവരെ എന്ത്  കാറ്റഗറിയില്‍ പെടുത്തണം എന്നുള്ളതിന് യാതൊരു സംശയവും വേണ്ട, പറ്റാവുന്ന വകുപ്പുകള്‍ എല്ലാം എടുത്തു ചാര്‍ജ് ചെയ്യട്ടെ, പറ്റിയാല്‍ അവരുടെ 'കല്യാണ സൌഗന്ധികതിന്റെ' അടുത്തായി ഒരു അമിട്ട് വച്ചു പൊട്ടിക്കട്ടെ !

പക്ഷെ പ്രതികള്‍ രണ്ടുപേരും പ്രായപൂര്‍ത്തി ആവാത്തവര്‍ ആണെങ്കില്‍ ആര്‍ക്കെതിരെ കേസ് എടുക്കും ?  അഥവാ കേസ് എടുക്കുമോ ? കേസ് എടുത്താല്‍ എങ്ങിനെ ?

അതാരുടെ പേരില്‍ ആയിരിക്കും, എങ്ങിനെ ആയിരിക്കും എന്ന് ഞാന്‍ വീണ്ടും പറയണോ അച്ചോ ? (വേണ്ടച്ചോ, അറിയാം ചെറുക്കന്റെ കാര്യം ഇനി പോക്കാ എന്ന് !)

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേട്ടു കൊണ്ടിരിക്കുന്ന പീഡന കഥകളില്‍ ഓര്‍മയില്‍ ചിലത് കുറിക്കുന്നു.

വാര്‍ത്ത 1.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നാല്‍പ്പതിലതികം  പേര്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ വച്ചു മാസങ്ങളോളം പീഡിപ്പിച്ചു.

സ്ഥലം: അയ്‌തു കസിന്‍ നല്ലി യാരാവതു .....


വാര്‍ത്താ ചുരുക്കം: പതിനഞ്ചോളം വയസ്സുള്ള പെണ്‍കുട്ടിയ ആദ്യം ഒരു ബസ്‌ കണ്ടക്ടര്‍ പ്രേമിച്ചു 'വശത്താക്കി' ദിവസങ്ങളോളം പീഡിപ്പിക്കുകയും പിന്നീട് അയാളുടെ സുഹൃത്തുക്കള്‍ പല പല ലോഡ്ജ് മുറികളില്‍ പ്രസ്തുത കൃത്യം സ്തുത്യര്‍ഹാമാം വണ്ണം നിര്‍വഹിക്കുകയും ചെയ്തു. തീര്‍ന്നില്ല ടി കാമുകന്റെ ഒരു കൂട്ടികൊടുപ്പുകാരിയും മറ്റു ചില പ്രൊഫഷണല്‍ മാമകളും ചേര്‍ന്ന് ഏകദേശം നാല്‍പ്പതോളം പേര്‍ക്ക് കേരളത്തിലങ്ങോളം ഇങ്ങോളം ഈ പാവം പെണ്‍കുട്ടിയെ കൊണ്ട് നടന്നു ഇതേ ക്രൂര കൃത്യം ചെയ്തു. മാസങ്ങള്‍ക്ക് ശേഷം പീഡിതക്ക് 'എങ്ങനെയോ' ഇവരുടെ കരാള ഹസ്തത്തില്‍ നിന്നും മോചിതയാകാന്‍ കഴിഞ്ഞപ്പോള്‍ അവളുടെ 'ശരിയായ' രക്ഷകര്‍ത്താക്കളും പിന്നെ ചില 'കിണറു പണിക്കാരും' ചേര്‍ന്ന് കുഴി കുത്താന്‍ ആരംഭിച്ചു, ന്ച്ചാല്‍ കേസ് കൊടുത്തു.

വെള്ളം കണ്ടോ അതോ കോടതി ഇവരെല്ലാം വെറും പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം കുടിച്ചവര്‍ ആണെന്ന് വിധിച്ചോ എന്ന് മാന്യ വായനക്കാര്‍ തല്‍സമയ സംപ്രേഷണങ്ങള്‍ കണ്ടോ, അല്ലെങ്കില്‍ പ്രമുഖ പീഡന എഴുത്തുകാരോടോ ചോദിച്ചോ, മനസ്സിലാക്കുക.

എന്നാല്‍  യഥാര്‍ത്ഥത്തില്‍ പീഡനമായിരുന്നോ കുറ്റം ? അതോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധം പുലര്‍ത്തി എന്നതോ ?

ഉത്തരം നിങ്ങള്‍ക്ക്  വിടുന്നു സുഹൃത്തെ !

വാര്‍ത്ത 2.

'അര്‍ദ്ധരാത്രി ബസ്‌ സ്റ്റാന്‍ഡില്‍' വച്ചു യുവതിയെ 'വിവാഹ വാഗ്ദാനം' നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍ 'ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി' പീഡിപ്പിച്ചു.

സ്ഥലം: അങ്കമാലി


സ്വയം സംസാരിക്കുന്ന വാര്‍ത്ത ! അതിനാല്‍ ഇതിനെ പറ്റി ഒന്നും പറയാനില്ല.

വാര്‍ത്ത 3. (ഈ സംഭവത്തിന്‌ ഇതിനു മുന്പത്തെയും ശേഷമുള്ളതുമായി വലിയ ബന്ധമില്ല, മാത്രമല്ല ഈ പോസ്റ്റിന്റെ ഔട്ട്‌ലുക്കിനെക്കള്‍ ആ സംഭവത്തിനാണ് എഡ്ജ്)

സ്വന്തം ഭാര്യ (വല്ലവന്റെയും ഭാര്യ അല്ലാ എന്നര്‍ത്ഥം) ബാങ്ക് ബാലന്‍സും സ്വര്‍ണാഭരണങ്ങളും വീടിന്റെ ആധാരവും തട്ടിയെടുത്തു കടന്നു കളഞ്ഞതായി പരാതി

സ്ഥലം: വിശാലനറിയാം !


ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവ് 3 വര്‍ഷത്തിനു ശേഷം ലീവിന് വരാനിരിക്കുമ്പോള്‍ ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്.

(3 വര്‍ഷത്തിനു ശേഷം എന്തിനാണ് ഈ നായിന്റെ മോന്‍ വരുന്നത് എന്ന് ചില അഭ്യുദയകാംക്ഷികള്‍ ചോദിച്ചിരുന്നു, കാലത്ത് ഒരു കുളി, ഒച്ചക്കൊരു കുളി, വൈകിട്ട് ചേച്ചിക്ക് മാസാക്കുളി എന്നപോലെ ഏകദേശം എല്ലാ ഒഴിവു സമയവും അടിപ്പാവടയുടെ വള്ളിയില്‍ കെട്ടി ഞാന്നു കിടക്കുന്നവന്മാര്‍ക്ക് പ്രാരാബ്ദം, മണലാരണ്യം, അക്കാമ, എക്സിറ്റ്, രക്ഷപ്പെടല്‍ എന്നീ വാക്കുകള്‍ അലര്‍ജി ആണല്ലോ !)

കാവില്‍പാഠം ദേശം ചിറതിണ്ടത്ത്  പങ്കജാക്ഷന്‍ വയസ്സ് 39,   ലീവിന് വരുന്നതിനു തൊട്ടു മുന്‍പാണ്, ഭാര്യ ജലജാ കുമാരി വയസ്സ് 23 (അപ്പൊ 16 വയസ്സിന്റെ വെത്യാസം, ലവനെയൊക്കെ തിരണ്ടി വാലിനടിക്കണം) തൊട്ടടുത്ത്‌ ശവപ്പെട്ടി ഉണ്ടാക്കുന്ന കുമാരേട്ടന്റെ കൂടെ പെട്ടിക്കു ആണി അടിക്കാനും, പലക ചുമക്കാനും, കുമാരേട്ടന്റെ എരുമകളെ കുളിപ്പിക്കാനും നിന്ന, റിജുമോന്‍ എന്ന 22കാരന്റെ കൂടെ ഒളിച്ചോടി പോയതായി പങ്കജാക്ഷന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്.

(കുമാരേട്ടന്‍ പറയുന്നത് 'മൈ** എന്റെ എരുമകളെ ഒന്നും ആ 'പു%$#@മോന്‍' കൊണ്ട്  പോയില്ലല്ലോ, ഭാഗ്യം !' എന്നാണു. പുള്ളിയുടെ ഒരു വാചകത്തില്‍ 3 തെറിയെങ്കിലും കാണും. പണ്ട് കുമാരേട്ടന്റെ മോനെ തെറി പറഞ്ഞതിന് ക്ലാസ്സില്‍ നിന്നും പുറത്താക്കി, 'അച്ഛനെ വിളിച്ചുകൊണ്ടു വന്നു ക്ലാസില്‍ കയറിയാല്‍ മതി എന്നും ടീച്ചര്‍ പറഞ്ഞു വിട്ടു'. കുമാരേട്ടന്‍ ഒരു 'ഓള്‍ ഇന്ത്യ ഫിഗര്‍' ആയതിനാല്‍ നാട്ടില്‍ എല്ലാവര്ക്കും അറിയാം, സ്വഭാവം അടക്കം. പക്ഷെ ഈ പുതിയ ടീച്ചര്‍ പാവം, അതിനു അറിയില്ലായിരുന്നു.  പിറ്റേ ദിവസം കുമാരേട്ടനെയും കൊണ്ട് ചെക്കന്‍ ക്ലാസ്സില്‍ വന്നു.  'ഇവന്‍ വായെടുത്താല്‍ തെറിയെ പറയു. അതാണു ഞാന്‍ ഇന്നലെ പുറത്താക്കിയത്'. ഉടനെ കുമാരേട്ടന്‍ 'ആ മൈ**ന്‍ ചെക്കനെ പറഞ്ഞിട്ട് കാര്യമില്ല ടീച്ചറെ. ഇന്നലെ ആ പു%$മോനോട് ഞാന്‍ ഒരു ആയിരം വട്ടം ചോദിച്ചതാണ് എന്തിനാ ടീച്ചര്‍ വിളിച്ചത് എന്ന്. എന്നാല്‍ ആ ഊ*@#ന്‍ ചെക്കന്‍ മറ്റേ സാധനം വയിലിട്ടപോലെ ഒരൊറ്റ അക്ഷരം പറഞ്ഞില്ല. സാരമില്ല ഇനി ഞാന്‍ നോക്കിക്കൊള്ളാം. ഇപ്പൊ തന്നെ ഞാന്‍ അവനെ ഒന്ന് ഉപദേശിച്ചാലോ ടീച്ചറെ ?' എന്തായിരിക്കും നമ്മുടെ ടീച്ചറുടെ അവസ്ഥ !).

സോറി മന്ത്രി ! വിഷയത്തിലേക്ക് വരാം, പങ്കു ആന്‍ഡ്‌ പീഡന്‍ !

പങ്കജാക്ഷന്‍ ലീവിന് വന്ന രാത്രി അവിടെ നിന്നും കേട്ടത് ഡിസ്കോ ആണെന്നും അല്ലാ അത് അവന്‍ നെഞ്ഞത്തടിച്ചു കരഞ്ഞതാനെന്നും രണ്ടു പക്ഷം. എന്തായാലും പിറ്റേന്ന് തന്നെ പങ്കജാക്ഷന്‍ സ്റേഷനില്‍ വന്നു നഷ്ടപ്പെട്ട മുഴുവന്‍ സാമഗ്രഹികളുടെയും കണക്കുമായി വീണ്ടുമൊരു പരാതി കൊടുത്തു. രൂപ റൊക്കം അഞ്ചര ലക്ഷം (ബാങ്ക് അക്കൗണ്ട്‌ ATM എല്ലാം അവളുടെ പേരിലും, കയ്യിലും ആയിരുന്നു), 'ആഫരണം' അമ്പതു പവന്‍ (ഇതു 'പങ്കു' വാങ്ങിച്ചു കൊടുത്തത്, പര 'പു' മോളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നത് അമ്പതു  പവന് വേറെ‍, പോയത് ആകെമൊത്തം ടോട്ടല്‍ പവന് 100‍), രയ്ബന്‍ കൂളിംഗ്‌ ഗ്ലാസ്‌ - 1, ഫൈവ്-ഇന്‍-വണ്‍ സോണി 1, ചാറ്റ് ചെയ്യാനായി വാങ്ങികൊടുത്ത ലാപ്ടോപ് വിത്ത്‌ ലോട്ടു-ലൊടുക്കു സാധനങ്ങള്‍ 1, ചുരിദാറുകള്‍, സാരികള്‍, നൈറ്റികള്‍, പിന്നെ അതിനടിയില്‍ ഉള്ള സാധന സാമഗ്രഹികളെ 'താങ്ങിയും' 'പൊതിഞ്ഞും' സൂക്ഷിക്കാനുള്ള കുഷ്മാണ്ടങ്ങള്‍  (പലതും കല്യാണത്തിന് മുന്‍പ് ഫോണിലൂടെ ടി മോളുടെ സൈസും ആഗ്രഹങ്ങളും അറിഞ്ഞു 'പങ്ക്സ്' തന്നെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും വാങ്ങി കൊണ്ട് വന്നതാണ്), വീടിന്റെ 'ആധാരന്‍' 1 മുഴുവന്‍,   .

(വീട്, സ്നേഹം കൊണ്ട്, പങ്കു 'ജല്‍ജയുടെ' പേരിലാണ് വാങ്ങിയത്, അമ്മ പറഞ്ഞതാണ്, മോനെ അത് നിന്റെ പേരില്‍ വാങ്ങിയാല്‍ മതിയെന്ന്, പക്ഷെ അമ്മക്ക് ജലജയുടെ സ്നേഹത്തിന്റെ 'ആഴം' ആറിയാത്തത് കൊണ്ടാണ് അങ്ങിനെ പറയുന്നതെന്ന് അമ്മയെ തന്നെ ഒന്നുപദേശിച്ചു 'അമ്മേടെ മോന്‍'. എന്നിട്ട് 'പങ്കന്‍' അത് പ്രിയപ്പെട്ട 'ജല്‍ജില്‍സിന്റെ' പേരില്‍ വാങ്ങിച്ചു, അതാണു വക്കും പൊടിയും തട്ടാതെ പ്രിയപ്പെട്ട നായിന്റെമോള്‍ അടിച്ചോണ്ട് പോയത്).

മേല്‍ പറഞ്ഞതിനെ ഒരു പീഡനമായി കാണാന്‍ പറ്റില്ല എന്നാണു അഡ്വക്കേറ്റ് അമ്മിണി വാരസ്യാര്‍ പറയുന്നത്. അമ്മിണി വാരസ്യാര്‍ക്ക് പീഡനവും ചതിയും വഞ്ചനയും തട്ടിപ്പും എല്ലാം വേറെ വേറെ അറിയാം, പക്ഷെ പങ്കജാക്ഷന് അതൊന്നും അറിയില്ല, അയാളെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക്‌ നഷ്ടപ്പെട്ടത് 10 വര്‍ഷത്തെ അധ്വാനം, ഏകദേശം 4 വര്ഷം 50 ഡിഗ്രിക്ക് മേല്‍ ചൂടില്‍ അയാള്‍ കൂട്ടിവെച്ച സ്നേഹം.

അപ്പൊ ഇതിനെ ഏതു കാറ്റഗറിയില്‍ പെടുത്താം എന്നതും വായനക്കാര്‍ക്ക് വിടുന്നു, സ്വയം ഓരോരോ ഉത്തരങ്ങള്‍ കണ്ടെത്തുക.   

വാര്‍ത്ത 4.  (ഈ കുറിപ്പിന് ആധാരമായ വാര്‍ത്ത)

മൂന്ന് വര്‍ഷത്തിലേറെ ആയി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചിരുന്ന ബന്ധു അറസ്റ്റില്‍ !

സ്ഥലം: പാമ്പാടി, മണര്‍കാട് സ്റ്റേഷന്‍


വാര്‍ത്താ ചുരുക്കം: സ്വന്തം വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു നിരന്തരമായി ടിയാന്‍ ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന കുട്ടിയുടെയും അമ്മയുടെയും പരാതി പോലീസ് ഫയലില്‍ സ്വീകരിച്ചാണ് ബന്ധു പാമ്പാടി ഡാഷു വീട്ടില്‍ തിരുമാലി - 55 വയസ്സ് (തിരു എന്ന് വിളിക്കും, വയസ്സിന്റെ കാര്യം ആലോചിച്ചാല്‍ 'എടാ തിരുവേ !' എന്ന് വിളിക്കും) കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ 'സ്വന്തം' വീട്ടിലെത്തിച്ചു പീഡിപ്പിക്കുന്നത് കണ്ട തിരുവിന്റെ ഭാര്യ ഉടനെ തന്നെ ടി 'മോള്‍ടെ' അമ്മയെ വിവരം അറിയിക്കുകയും അമ്മയും മോളും അപ്പോള്‍ തന്നെ ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു. SPയുടെ നിര്‍ദേശപ്രകാരം മണര്‍ക്കാട്  പോലീസ് കേസ് എടുത്തു, വൈകാതെ അറസ്റ്റും നടന്നു.

(വാര്‍ത്ത: മാതൃഭുമി ജനുവരി 17)

എങ്ങനെയുണ്ട് ? ഇതു വായിച്ചിട്ട് എന്തെങ്ങിലും മനസ്സിലായോ ? അതായത് മൂന്ന് വര്‍ഷമായി തിരുവും 'മോളും' നിരന്തരമായി 'ആന മയില്‍ ഒട്ടകം' കളിക്കുകയായിരുന്നു. അത് തിരുവിന്റെ 'ഫാര്യ' കണ്ടുപിടിച്ചപ്പോള്‍ അത്രയും നാളത്തെ 'കളി' കാര്യമായി.

ഇതിനെ എന്ത് പേരിട്ടു വിളിക്കണം ? ഇത് പീഡനം ആണോ അതോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതോ ?

ഏതു കുറ്റമാണ് ഹെ തിരുവിന്റെ തലയില്‍ വെക്കേണ്ടത് ? സംശയിക്കേണ്ട പീഡനമേ കെട്ടി വെക്കു, കാരണം അപ്പോഴല്ലേ തിരു അസന്മാര്‍ഗിയും ടി 'മോള്‍' പാവം പീഡിതയും  ആകു.

പക്ഷെ ഇത് റിപ്പോര്‍ട്ട്‌ ചെയ്ത കൊമേഡിയന്‍ ആണ് താരം. അങ്ങേരു വിചാരിച്ച പോലെ വന്നില്ലേ കാര്യങ്ങള്‍.

ഇത്തരം വാര്‍ത്ത എഴുതുന്ന ലേഖകന്‍ അസ്സാദ്യ 'ഹാസ്യം' ഉള്ളവന്‍ ആയിരിക്കണം. അല്ലെങ്കില്‍ 'പീഡന കേസില്‍ 800  പേരെ അറസ്റ്റു ചെയ്തു ഇനി 300  കൂടി കിട്ടാനുണ്ട്', 'അന്ന് രാത്രി എന്നെ പീഡിപ്പിച്ച 64 പേരില്‍  ഫിലിം സ്റ്റാര്‍ അപ്പുക്കുട്ടനും പിന്നെ പിറ്റേ ദിവസത്തെ 37 പേരില്‍...... ഇല്ല... ഇല്ല... അന്നല്ല, അതിന്റെ പിറ്റെന്റെ പിറ്റേ ദിവസത്തെ 96 പേരില്‍ മന്ത്രി കൊണ്ടോട്ടി മൂസയും ഉണ്ടായിരുന്നു'  എന്നൊക്കെ എഴുതണമെങ്കില്‍ ചില്ലറ ഹാസ്യബോധം പോരെടോ !

കുറ്റക്കാരെ സമൂഹത്തിന്റെ മുന്നില്‍ 'രക്തസാക്ഷികള്‍' ആക്കാന്‍ ഏറ്റവും കൂടുതല്‍ സാഹായിക്കുന്നത് ഇത്തരം 'നേരമ്പോക്ക്' റിപ്പോര്‍ട്ടര്‍മാരാണ്. യഥാര്‍ത്ഥത്തില്‍ പീഡനം അനുഭവിച്ചവരെ ഈ കോമഡി എഴുത്തുകളിലൂടെ നിസ്സാരവല്‍ക്കരിക്കാനും, ഈ പീഡന പൂശല്‍ വീരന്മാരെ സിറ്റുവേഷന്‍ തലതിരിച്ചു എഴുതി (നേരത്തെ കണ്ട റിപ്പോര്‍ട്ട്‌ പോലെ) ഒരു തരം 'അവസരം കിട്ടിയപ്പോള്‍ ഗോളടിച്ച ഗോളി' എന്ന സ്ഥിതിയിലേക്ക് മാറ്റി മറക്കുന്ന ഈ കളി, സാധാരണക്കാരന് മനസ്സിലാവില്ല എന്നാണു വിചാരം. സീരിയല്‍ കാണുന്നവര്‍ മാത്രമാണ് പത്രം വായിക്കുന്നത് എന്ന് കരുതുന്നതാണല്ലോ സ്വ ലെ ക്ക് ഏറ്റവും സുഖം.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുമായുള്ള ലൈംഗീക ബന്ധമാണോ അതോ പീഡനമാണോ  അതോ ബലാല്‍സംഗം ആണോ നടന്നതെന്ന് അറിയാതെ (അതറിയണമെങ്കില്‍  സംഭവം കോടതിയില്‍ എത്തണം) ഈ കൊച്ചു പുസ്തക ലേഖകന്‍മാര്‍ പടച്ചുവിടുന്ന 'കുളിര്‍' സാഹിത്യത്തിനും അത് എഡിറ്റു ചെയ്യുന്ന 'കാരോ പണിക്കന്മാര്‍ക്കും' (പണ്ട് ജന്മിമാരുടെ തോട്ടങ്ങളില്‍ നൂറുകണക്കിന് തെങ്ങുകളില്‍ നിന്നും തേങ്ങ എടീക്കുമ്പോള്‍ അത് കൃത്യമായി പെറുക്കി കൂട്ടുന്നതിനു മേല്‍നോട്ടം വഹിക്കലാണ് ഈ 'കാരോ പണിക്കന്‍മാരുടെ' ജോലി, എണ്ണത്തിലും തോട്ടങ്ങളിലും മാത്രം ആണ് ശ്രദ്ധ എന്നര്‍ത്ഥം)  ഒരു കൂച്ച് വിലങ്ങിടുന്നത് പത്രത്തിന് നന്നായിരിക്കും. അല്ലെങ്കില്‍ മയക്കു വെടി വെക്കേണ്ടി വരും !

Comments

  1. Nice Game....
    Sambhavam thamaashayayi edukkanum vayya serious aakkiyaal manushyante manasamaadhaanavum pokum...

    ReplyDelete

Post a Comment