സൂര്യഭഗവാന്‍ !

എന്റെ ചില നുറുങ്ങു 'അക്രമങ്ങള്‍' വരച്ചിടാന്‍ ഒരു സ്ഥലം, മറു വശത്ത് 'കന്യാസ്ത്രീയും മറ്റു കീചകന്മാരും കിടന്നു വിലസുകയല്ലേ ?' അവരെ ബുദ്ധിമുട്ടിക്കണ്ട !

എന്റെ 'ഗഡി' അനിമേഷിന്റെ ഒരു കമന്റിനു മറുപടിയായി ഞാന്‍ എഴുതിയിരുന്നു, എഴുതാന്‍ വെച്ച പലതും പലസ്ഥലത്തും ഉപേക്ഷിച്ച കാര്യം. അത്തരത്തില്‍ ചിലത് പൊടി തട്ടി എടുക്കുകയാണ് ഉദ്ദേശം.

എഴുത്ത് ഒരു പ്രക്രിയയായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ ആണെന്ന് തോന്നുന്നു, കൂടുതല്‍ കൂടുതല്‍ സമയം ഇതിനു വേണ്ടി ചിലവാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

അഭിപ്രായങ്ങള്‍ക്കും ഉപേക്ഷകള്‍ക്കും ആരോപണങ്ങള്‍ക്കും കാത്തു നിന്നിരുന്ന മനസ്സ് ശരിക്കും കുത്തഴിഞ്ഞു തുടങ്ങുന്നു. ഇവിടെ ഞാന്‍ പരമാവധി സ്വതന്ത്രനാകുന്നു.

സ്വാധീനിച്ചതും തെന്നി മാറിയതും കൈ എത്തി പിടിച്ചിട്ടു മനസ്സിലാകാതെ വീണ്ടും പറത്തി  വിട്ടതും, വര്‍ഷങ്ങള്‍ക്കു ശേഷം അതായിരുന്നു ഞാന്‍ അന്വേഷിച്ചിരുന്നത് എന്ന് സ്വയം കണ്ടെതിയതുമായ ഒന്ന്, ഞാന്‍ തുറക്കാന്‍ ശ്രമിക്കുന്നു, എന്റെ മനസ്സ് !

അതായിരുന്നു ഞാന്‍ എന്ന് മനസ്സിലായപ്പോഴേക്കും അതല്ലാതായി മാറി ഞാന്‍, വീണ്ടും അന്വേഷണം, ഭൂതകാലത്തെ കണ്ടെത്തല്‍, തെന്നിപ്പോയ വര്‍ത്തമാന കാലം, അതിന്റെ അന്വേഷണം, ആ  ചക്രത്തിന്റെ ചില പാടുകള്‍ !

ചില മുഹൂര്‍ത്തങ്ങള്‍ മൂടല്‍ മഞ്ഞില്‍ കണ്ടാലെ ഭംഗി ഉണ്ടാവൂ എന്ന് തോന്നുന്നതെല്ലാം ആ ചട്ടക്കൂടില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്‌, അല്ലെന്നു എനിക്ക് തോന്നിയത് പരമാവധി തുറന്നും.....

തിരിച്ചു വരാം ....

Comments