ചില അമേരിക്കന്‍ ചിന്തകള്‍

നോര്‍വേയില്‍ ഇന്ത്യന്‍ ദമ്പതിമാരെ ശിക്ഷിച്ചപ്പൊള്‍ മനസ്സില്‍ ഓടി വന്ന ഒരു സംഭവം. ഞാന്‍ ന്യൂമെക്സിക്കോ സംസ്ഥാന--തലസ്ഥാനത്തില്‍, അല്‍ബഖ്വോര്‍ക്കി, വിരാജിക്കുന്ന സമയത്ത്, ഒരു ചൊവ്വാഴ്ച, അതാണ്‌ എന്‍റെ വീക്കിലി-ഓഫ്‌, കാലത്തെ വാഷിംഗ്, ക്ലീനിംഗ്, കുളി ഒക്കെ കഴിഞ്ഞ് രണ്ട് ബക്കാര്‍ഡി ഒക്കെ അടിച്ച് ഒരു പുകയൂത്ത് നടത്തിക്കോണ്ടിരുന്നപ്പോള്‍.....

രണ്ട് കുറുക്കാസ്, ന്ച്ചാല്‍ പോല്‍സാര്‍മാര്‍, നോന്റെ അടുത്തേക്ക് ചടപടേ ചടപടേന്ന് പാഞ്ഞടുത്തു. ഉള്ളിലെ കരീബിയന്‍ വീര്യം എന്റെ മസ്തകത്തെ ഉയര്‍ത്തിതന്നെ നിര്‍ത്തി. രാത്രി ബൈക്കില്‍ പോകുന്നവരെ ഓടിക്കുന്ന പട്ടികളെപ്പോലെ അടുത്തെത്തിയപ്പോള്‍ ലവര്‍ 'കൂള്‍ ഗുരു' ആയി. എന്നിട്ട് ഒരു പൂശണ്.

'സാറേ ഇതെവിടാ ഈ നൂട്ടിപ്പതിനെട്ട്'

'ദിദെന്നെ അത്' എന്റെ വീടിന്റെ നേരെ എതിര് ഒപ്പോഷിറ്റ് വീട് കാണിച്ച് കൊടുത്തു. കാരണം ഈപ്പറഞ്ഞതിന്റെ ഷിറ്റില്‍ ആണ് ഞാന്‍. ഏത് ?

ന്നാല്‍ അറിയണല്ലോ എന്താ സംഭവം എന്ന്. ഞാന്‍ വീണ്ടും കൂളായി.

ഗടീസ് വാതലില്‍ മുട്ടുന്നു. അങ്ങും ഇങ്ങും എത്താത്ത ഒരു ഗൌണ്‍ ഇട്ട ഒരു നെയ്‌-ചേച്ചി, കണ്ടാല്‍ അറിയാം, സൌത്തി ആണെന്ന്, വാതില്‍ തുറക്കുന്നു. പിന്നീട് നടന്ന ഡയലോഗുകള്‍ കുട്ടംകുളങ്ങര പശ്ചാത്തലത്തില്‍....

'ആരണ്ട്യെ ഇവിടുന്ന്‍ 911 ലേക്ക് വിളിച്ചത് ?'

'ഇവിടുന്നാ? ചേട്ടന്മാര്‍ക്ക് തെറ്റീതാവും'

'ഏയ്‌, ഞങ്ങള്‍ക്ക് തെറ്റില്ല പെങ്ങളെ, 1234567 ഇതല്ലേ നിങ്ങടെ നമ്പ്ര ?'

'നം'ബ്രാ' അത്വോന്ന്യാ, പക്ഷെ ഞങ്ങ ആരും വിളിച്ച്ചിട്ട്ല്ല്യാട്ട, വെര്‍തെ വേണ്ടാത്തത് പറയരുത്'

'അയ്‌, നിങ്ങ കണകുണ പറയാണ്ട് അകത്ത് വിളിച്ച് ചോയ്ക്ക്'

'അതേയ്, ഇങ്ങടൊന്നു വന്നേ, ദിവര് എന്തൂട്ടൊക്ക്യാണ്ട് പറയണ്ട്'

ലവളുടെ പണിയായുധം ഒരു ഭീമന്‍ വാതില്‍ക്കലേക്ക് വരുന്നു.

'(ആത്മഗതം) കാലത്തെ തന്നെ രണ്ടെണ്ണം അടിക്കാനും സമ്മതിക്കില്ല, (ഉറക്കെ) സാറമ്മാര്‍ക്ക് എന്തൂട്ടാ വേണ്ട്യെ ?'

'ഇവിടുന്നു ആരാണ്ട ശവ്യേ, 911 ലേക്ക് വിളിച്ചത് ?

'അതാ, എന്റെ പൊന്ന് ചേട്ടാ നമക്കൊരു കുട്ടിച്ചാത്തന്‍ ഇണ്ട്, ഭദ്രകാളിയാ ഇനം. അതാണെന്നാ തോന്നണേ'

'(തന്നെത്താന്‍) ചാത്തനും കാളീം രണ്ടും കൂടിട്ടാ ? (ഉറക്കെ) വിളിക്കടാ അവളെ'

'ക്ടാവേ, ക്ടാവെ..' (ഒരു മൂന്ന് വയസ്സുള്ള പെങ്ക്ടാവ് രംഗത്തേക്ക്)

'ഇതാ സാതനം ? മോളേ... മോള് കാലത്ത് ഫോണ്മ്മേ പണിതാ ?'

ക്ടാവ്

'ഉവ്വ് മാമ, അതെ ഈ സാധനം എന്നെ തല്ലാന്‍ ഓടിച്ചു, അതോണ്ടാ'

'എതണ് ഐറ്റം, പൂവനാ പേട്യ ?'

'തന്തക്കാലന്‍ തന്നെ'

രംഗം ചൂടായി, ഷെരീഫ് വാളെടുത്തു, (ശേരീഫന്നാണ് ഈ അലഞ്ഞ തെണ്ടിയുടെ  അധികാരം)

'ഡാ പന്നി, ഈ പെട്ട്രോള്‍മാക്സ് പോലുള്ള സാധന്ണ്ടല്ലാ ഗവര്‍മെന്റ് പ്രോപ്പെര്ട്ട്യാണ്. മനസ്സിലായാ ?'

തന്തേം തള്ളേം പരസ്പരം നോക്കുന്നു (അപ്പോ നമ്മള് ഈക്കണ്ട പണിയൊക്കെ എടുത്തത് വെര്‍തെ ആയാന്നു വെന്ഗ്യം)

'മേലാല്‍ ഇതിനെ നീ തല്ലുംന്നും കൊല്ലുംന്നും ഒക്കെ ഭീഷണിപ്പെടുത്തിയാല്‍ പിന്നെ രണ്ടുപേരും മലബാര്‍ മേഖലയിലെ ഏതെങ്കിലും ജയിലില്‍ കിടന്ന് ചപ്പാത്തി ഇണ്ടാക്കി നടുവോടിക്കേണ്ടി വരും, മനസ്സിലായ രണ്ടാള്‍ക്കും ?'

'ഉവ്വ'

'എന്ത് ?'

'ക്ടാവിനെ ഇണ്ടാക്കീത് ഞങ്ങളാച്ചാലും സാധനം ഇപ്പൊ നാട്ടുകാരുടെ സോത്തായീന്ന്.'

'ദദെന്നെ, മുടുക്കന്‍, മോളേ മാമന്‍ പോകാട്ടോ, മാമന് ഒരു ഉമ്മ തന്നെ... '

'നീ പോടാ പട്ടി'

'പോട്ട്രപ്പാ'

'(ആത്മഗതം) ഹൌ ക്ടാവ് എന്തുട്ടാ സാധനം, ഞാനാണെങ്കില്‍ ഇപ്പൊ ചന്തീമ്മെ ദോശ ചുട്ടേനേ'

'ശരീന്നാ' വിഷണ്ണരായ പ്രൌഡ്യുസേഴ്സ്.

വാതില്‍ വലിയ ശബ്ദത്തില്‍ അടഞ്ഞപ്പോള്‍ ഞാന്‍ പതിയെ ബക്കാര്‍ഡിയുടെ അരയില്‍ തലോടി.

Comments

  1. അപാര എഴുത്ത് അണ്ണാ !! നമിച്ചു !

    ReplyDelete
  2. ഹഹ
    ചന്തീമ്മേ ദോശ ചുട്ടേനെ..

    ReplyDelete
  3. കിടുകിടിലന്‍ എഴുത്ത് തന്നെ മാഷേ.

    :)

    [word verification എടുത്തു മാറ്റിക്കൂടേ?]

    ReplyDelete
  4. ചിരിച്ചൂട്ടാ. :)

    ഈ വേഡ് വെരിഫിക്കേഷൻ ഒമ്പതാം കുഴിക്കലെ ശത്രൂന്റെ മാതിരിയാട്ടാ.. കമന്റിടാൻ വര്ണോരൊക്കെ ലവനെ കണ്ട് തിരിച്ചു പൂവും.

    ReplyDelete

Post a Comment